'ഗോള്‍ഡ്' കൈയ്യീന്ന് പോയി.. മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ..; അല്‍ഫോണ്‍സ് പുത്രന്‍ ഇനി നിവിനൊപ്പം, പുതിയ സിനിമ വരുന്നു

‘പ്രേമ’ത്തിനും മുകളിലായി പ്രതീക്ഷ വച്ചെങ്കിലും ‘ഗോള്‍ഡ്’ തിയേറ്ററില്‍ പാളിപ്പോയിരുന്നു. ഇതോടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. പ്രേമം സിനിമ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന സിനിമ തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ഗോള്‍ഡ് നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഇതായിരുന്നു അല്‍ഫോണ്‍സിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. ഇതിന് പിന്നാലെ പൃഥ്വിരാജിനും നിര്‍മ്മാതാവിനും എതിരെ പലവിധ ആരോപണങ്ങളുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ഓട്ടിസം ഉണ്ടെന്നും അതിനാല്‍ ഇനി സിനിമ ചെയ്യുന്നില്ല എന്ന നിലപാടും അല്‍ഫോണ്‍സ് എടുത്തിരുന്നു.

എന്നാല്‍ മറ്റൊരു ഹിറ്റ് സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുമെന്നാണ് വിവരം. നിവിന്‍ പോളിക്കൊപ്പം വീണ്ടും ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അല്‍ഫോണ്‍സിന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ച ഒരു പോസ്റ്റും അതിന് നിവിന്‍ പോളി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

നിവിനൊപ്പം ‘നേരം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്തത് എന്ന തോന്നിപ്പിക്കുന്ന ഒരു ചിത്രം സ്റ്റോറിയായി പങ്കുവച്ച്, ‘മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ’എന്നാണ് അല്‍ഫോണ്‍സ് ചോദിക്കുന്നത്. ഈ സ്‌റ്റോറി ഷെയര്‍ ചെയ്തു കൊണ്ട് നിവിന്‍ അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.

‘ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി’ എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന സൂചനകളാണ് എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നേരം 2013-ലാണ് പുറത്തിറങ്ങിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി