ഒടുവില്‍ ശ്രീതേജയെ കാണാന്‍ അല്ലുവെത്തി; അതീവരഹസ്യമാക്കി പൊലീസ്

‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജ എന്ന ഒന്‍പത് വയസ്സുകാരനെ കാണാനെത്തി അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയില്‍ എത്തിയാണ് അല്ലു അര്‍ജുന്‍ കുട്ടിയെ കണ്ടത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവും താരത്തിനൊപ്പം ഉണ്ടായിരുന്നു.

സന്ദര്‍ശനം രഹസ്യമാക്കണമെന്ന് നേരത്തേ പൊലീസ് നടന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി നോട്ടീസ് അയക്കുകയും ചെയ്തു. നേരത്തേ അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തത് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പിതാവ് രംഗത്തെത്തിയിരുന്നു.

അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം അത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് നടന്റെ പിതാവ് പറഞ്ഞത്. ശ്രീതേജയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ ഒരു കോടി രൂപ സഹായം നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ 20 ലക്ഷം രൂപയും നല്‍കി.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു തെലുങ്ക് സിനിമാലോകത്തെ ആകെ ഞെട്ടിച്ച തിയേറ്റര്‍ ദുരന്തം നടന്നത്. യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി മുഴുവന്‍ അല്ലു ജയിലില്‍ കഴിഞ്ഞു. പിന്നീട് തെലങ്കാന ഹൈക്കോടതി താരത്തിന് നാലാഴ്ച ജാമ്യം നല്‍കി.

Latest Stories

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?