'പുഷ്പ'യില്‍ അല്ലു അര്‍ജുന്‍ മദ്യപിക്കുമ്പോഴും ചവക്കുമ്പോഴും ഞങ്ങളുടെ ലോഗോ വയ്ക്കണം; കോടികള്‍ വാഗ്ദാനം ചെയ്ത് പ്രമുഖ ബ്രാന്‍ഡ്!

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ‘പുഷ്പ’. താരത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. അല്ലു അര്‍ജുന് ദേഹാസ്വസ്ഥ്യം വന്നതോടെ ഇടയ്ക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു.

സിനിമയുമായി അല്ലുവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുകയില, പാന്‍, മദ്യം എന്നിവയുടെ പരസ്യത്തില്‍ നിന്നും എന്നും മാറി നിന്നിട്ടുള്ള താരമാണ് അല്ലു അര്‍ജുന്‍. പുഷ്പയുടെ നിര്‍മ്മാതാക്കളെ ഒരു പ്രശസ്ത മദ്യ, പാന്‍ ബ്രാന്‍ഡ് സമീപിച്ചിരുന്നു.

സ്‌ക്രീനില്‍ അല്ലു അര്‍ജുന്‍ മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും പാന്‍ ചവക്കുമ്പോഴും തങ്ങളുടെ ലോഗോ ഫ്രെയ്മില്‍ വയ്ക്കണം എന്നായിരുന്നു ഈ ബ്രാന്‍ഡിന്റെ ആവശ്യം. കോടികളാണ് ഇതിനായി ബ്രാന്‍ഡ് പ്രതിഫലം നല്‍കാനിരുന്നത്. 10 കോടി ആയിരുന്നു വാഗ്ദാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരം ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യാത്ത അല്ലു അര്‍ജുന്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. പുകവലിക്കുന്നതോ മദ്യപിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നത് അല്ലുവിന് താല്‍പര്യമില്ലാത്ത വിഷയമാണ്. അതുകൊണ്ട് തന്നെ അല്ലു നോ പറയുകയായിരുന്നു. ഇത് ആദ്യമായല്ല ഇത്തരം ഓഫറുകള്‍ അല്ലു അര്‍ജുന്‍ നിരസിക്കുന്നത്.

നേരത്തെ ഒരു പുകയില ബ്രാന്‍ഡ് അവരുടെ പരസ്യത്തില്‍ അഭിനയിക്കാനായി വലിയൊരു തുക തന്നെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും ഉപയോഗിക്കാത്ത ആളായതിനാലും ആരാധകരെ അങ്ങനെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ആ ഓഫര്‍ അല്ലു നിരസിക്കുകയായിരുന്നു.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2, 2024ല്‍ തിയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന ചിത്രത്തിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. പുഷ്പയും ഫഹദിന്റെ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന കഥാപാത്രവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് പുഷ്പ ആദ്യ ഭാഗം അവസാനിച്ചത്.

Latest Stories

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്