കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി അല്ലു അര്‍ജുന്‍, ഫഹദ് എവിടെയെന്ന് പ്രേക്ഷകര്‍; 'പുഷ്പ' ടീസര്‍

അല്ലു അര്‍ജുന്‍ നായകനാകുന്ന “പുഷ്പ” ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. അല്ലു അര്‍ജുന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. താരത്തിന്റെ 38ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കള്ളക്കടുത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു ചിത്രത്തില്‍ വേഷമിടുന്നത്. ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ വ്യത്യസ്തമായ ലുക്ക് നേരത്തേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എന്നാല്‍ ടീസറില്‍ ഫഹദ് പ്രത്യക്ഷപ്പെടാത്താതിനെ കുറിച്ച് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്. കന്നഡ നടന്‍ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. രശ്മിക മന്ദാനയാണ് നായിക. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

ദേവി ശ്രീ പ്രസാദ് സംഗീതവും മിറോസ്ലോവ് ക്യൂബ ബ്രോസെക് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ഫൈറ്റ് മാസ്റ്റേഴ്സ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍