ഇതൊരു അവധി ദിവസമല്ല, ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണം..; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങള്‍

തെലങ്കാന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങളും. 119 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, എസ്.എസ് രാജമൗലി, എം.എം കീരവാണി തുടങ്ങി തെലുങ്ക് സിനിമയിലെ പ്രമുഖര്‍ വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാര്യ ലക്ഷ്മി പ്രണതി, അമ്മ ശാലിനി നന്ദമുരി എന്നിവര്‍ക്കൊപ്പമാണ് ജൂനിയര്‍ എന്‍ടിആര്‍ വോട്ട് ചെയ്യാനെത്തിയത്. ‘വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണം.. ഇതൊരു അവധി ദിനമല്ല’ എന്നാണ് സംഗീതസംവിധായകന്‍ എം.എം കീരവാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭാര്യക്കൊപ്പം വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രം പങ്കുവച്ച് ‘ഞങ്ങള്‍ ചെയ്തു, നിങ്ങളോ? ഒരു വോട്ടര്‍ ആയതില്‍ അഭിമാനിക്കൂ’ എന്നാണ് സംവിധായകന്‍ എസ്.എസ് രാജമൗലി എക്‌സില്‍ പങ്കുവച്ച പോസ്റ്റ്. നടന്‍ അല്ലു അര്‍ജുനും രാവിലെ തന്നെ ജൂബിലി ഹില്‍സിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

‘ഉത്തരവാദിത്വത്തോടെ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വോട്ട് ചെയ്തതിന്റെ ചിത്രം തന്റെ എക്‌സ് അക്കൗണ്ടിലും അല്ലു അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 4 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തിലേറെ പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിആര്‍എസ് നേതാവ് കെ കവിത, എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി, ജനസേന നേതാവ് പവന്‍ കല്യാണ്‍ എന്നിവരും രാവിലെ തന്നെ വോട്ടു ചെയ്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി