സംഭാവനയായി കിട്ടിയത് വലിയ തുക; '1921' സിനിമയ്ക്ക് ലഭിച്ച സംഭാവന വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍

“വാരിയംകുന്നന്‍” സിനിമ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കെ “1921” സിനിമയ്ക്കായി ലഭിച്ച സംഭാവന തുക വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന സിനിമയാണ് അലി അക്ബര്‍ പ്രഖ്യാപിച്ചത്. ആഷിഖ് അബു വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റു മൂന്ന് സിനിമകളും പ്രഖ്യാപിച്ചത്.

പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി സിനിമ ഒരുക്കുന്നുണ്ട്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴിയാവും നിര്‍മ്മിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. പിന്നാലെ സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

രണ്ടു ദിവസത്തിനകം ഈ അക്കൗണ്ടിലേക്കു ലഭിച്ച തുക എത്രയാണെന്നും അലി അക്ബര്‍ പുറത്തുവിട്ടു. 16.30 ലക്ഷത്തോളം രൂപയാണ് രണ്ടു ദിവസം കൊണ്ടു ലഭിച്ചതെന്ന് അലി അക്ബര്‍ പറയുന്നു. ഇരുപത്തഞ്ചും അമ്പതും രൂപയില്‍ തുടങ്ങി അമ്പതിനായിരം വരെ നല്‍കിയവരുണ്ടെന്നും ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം അയക്കും, ഷൂട്ടിംഗിന്റെ സമയത്ത് വീണ്ടും ഒരു ലക്ഷം അയക്കും എന്നൊക്കെ പറയുന്നവര്‍ പോലുമുണ്ട്. കോവിഡ് കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ടു ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്നു പറഞ്ഞാല്‍ മഹാത്ഭുതമാണെന്നും അലി അക്ബര്‍ പറഞ്ഞു. കുടുംബത്തെ കുറിച്ച് മോശം പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, അലി അക്ബറിന്റെ ചിത്രത്തിന് പിന്തുണയുമായി മേജര്‍ രവിയും എത്തിയിട്ടുണ്ട്. തന്റെ ജനകീയ സിനിമയ്ക്കു മേജര്‍ രവി പിന്തുണ നല്‍കിയിട്ടുണ്ട് എന്നും അത്പോലെ ഛായാഗ്രാഹകനായ അദ്ദേഹത്തിന്റെ മകന്റെ സേവനം ഈ ചിത്രത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ