'നൂറു ശതമാനം എന്റര്‍ടെയ്‌നറായ ഒരു ഹൊറര്‍ കോമഡി ചിത്രം'; ആകാശഗംഗ 2 നാളെ എത്തും

വിനയന്‍ ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 നാളെ തിയേറ്ററുകളിലെത്തും. 20 വര്‍ഷം മുമ്പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ചിത്രം. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രീറ്റുമെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളതെന്നാണ് വിനയന്‍ പറയുന്നത്.

“ആകാശഗംഗ 2 നാളെ തീയറ്ററുകളില്‍ എത്തുകയാണ്. കേരളത്തിലെ 160 തീയറ്ററുകളിലും ബാഗ്‌ളൂരിലെ 25 സ്‌ക്രീനുകളിലുമാണ് നാളെ റിലീസ്. gcc യിലും ചെന്നൈ മുംബൈ ഡല്‍ഹി മുതലായ നഗരങ്ങളിലും അടുത്ത ആഴ്ചയാണ് റിലീസാവുക. ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രീറ്റുമെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. പക്ഷേ ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്ന് ഞാനുറപ്പു തരികയാണ്.. 100% എന്റര്‍ടൈനറായ ഒരു ഹൊറര്‍ കോമഡി ഫിലിമായി ഈ ചിത്രത്തെ കണ്ടു വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു..എല്ലാവരും തീയറ്ററില്‍ പോയി സിനിമ കാണുമെന്നും വിനയനു തന്നിരുന്ന സപ്പോര്‍ട്ടും സ്‌നേഹവും തുടര്‍ന്നും തരുമെന്നും പ്രതീക്ഷിച്ചുകൊണ്ട് …… സ്‌നേഹപുര്‍വ്വം……” വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ