അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ശബരിമല സന്നിധാനത്ത് നടന്‍ അജിത്തിന്റെ സിനിമയുടെ ടീസര്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആരാധകര്‍. അജിത്തിന്റെ ചിത്രം പതിച്ച ബാനറുമായാണ് സംഘം എത്തിയത്. അജിത്തേ കടവുളേ എന്ന മുദ്രാവാക്യം വിളിച്ചാണ് സംഘം ബാനറുമായി എത്തിയത്.

പുതിയ സിനിമയായ ‘വിടാമുയര്‍ച്ചി’യുടെ ടീസര്‍ ആവശ്യപ്പെട്ടായിരുന്നു ബാനര്‍. റാണിപ്പേട്ടില്‍ നിന്നുള്ള ആരാധകര്‍ എന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ക്ഷേത്ര സങ്കേതത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാണ് ആവശ്യം. ദേവസ്വം ബോര്‍ഡും സംഭവം പരിശോധിക്കും.

അതേസമയം, അജിത്ത് ചിത്രം വിടാമുയര്‍ച്ചിയുടെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് വിവരം. കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 കനത്ത പരാജയമായി മാറിയതിനാല്‍ വിടാമുയര്‍ച്ചി ഉടനെ റിലീസ് ചെയ്യണ്ട എന്നാണ് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ തീരുമാനം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയാവുന്നത്.

എന്നാല്‍ സിനിമയുടെ അപ്‌ഡേറ്റുകളോ ടീസറോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022ല്‍ പുറത്തിറങ്ങിയ അജിത്ത് ചിത്രം ‘വലിമൈ’യ്ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രമാണ് വിടാമുയര്‍ച്ചി. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക എന്നാണ് വിവരം.

Latest Stories

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ