വേര്‍പിരിയല്‍ അബദ്ധമായി, ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുന്നു..; ഇത്തവണ അഭ്യൂഹങ്ങളല്ല, നടന്റെ വെളിപ്പെടുത്തല്‍!

വേര്‍പിരിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നത്. പിരിഞ്ഞതിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തില്‍ ഒരുപാട് വാര്‍ത്തകളും പ്രചരിച്ചിരുന്നു.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അത് എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. ഇതിനിടയിലാണ് ഐശ്വര്യയും ധനുഷും ഒന്നിക്കാന്‍ പോവുകയാണെന്ന് വീണ്ടും വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.

നടനും നിരൂപകനുമായ ബയില്‍വാന്‍ രംഗനാഥന്‍ ആണ് ഐശ്വര്യയും ധനുഷും വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലാണ് ബയില്‍വാന്‍ സംസാരിച്ചത്. ആന്ധ്രാപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനമെടുത്തത്.

ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണ്. മകളുടെ അപ്രതീക്ഷിതമായ വേര്‍പിരിയല്‍ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചിരുന്നു. കുടുംബം അവരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു.

ഇരുവരും ഉടന്‍ ഒന്നുചേരാന്‍ സാധ്യതയുണ്ട് എന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ശുഭവാര്‍ത്തയ്ക്കായാണ്. അതേസമയം, വേര്‍പിരിയലിന് ശേഷം സിനിമാ തിരക്കുകളില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും.

‘ലാല്‍ സലാം’ എന്ന സിനിമ ഒരുക്കി ഐശ്വര്യ സംവിധാന രംഗത്തേക്ക് തിരിച്ചെത്തി എങ്കിലും ഈ സിനിമ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. അതേസമയം, ‘ക്യാപ്റ്റന്‍ മില്ലര്‍’ ആയിരുന്നു ധനുഷിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘രായന്‍’, ‘കുബേര’ എന്നീ ചിത്രങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത