ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് അവതാര്‍; തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ തിളങ്ങി താരം

തന്റെ പുതിയ തെലുങ്ക് സിനിമയുടെ ടീസര്‍ ലോഞ്ചില്‍ ഗ്ലാമറസ് ആയി എത്തി നടി ഐശ്വര്യ ലക്ഷ്മി. രാം ചരണ്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു.
സായി ധരം തേജ് നായകനാകുന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.

വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കെ.പി രോഹിത്ത് സംവിധാനം ചെയ്യുന്നു. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാര്‍, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി. അജനീഷ് സംഗീതം നിര്‍വഹിക്കുന്നു. അതേസമയം, സൂരി നായകനാകുന്ന തമിഴ് സിനിമയാണ് ഐശ്വര്യയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. മാമന്‍ എന്ന് പേരിട്ട ചിത്രം പ്രശാന്ത് പാണ്ടിരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കമല്‍ഹാസന്‍മണിരത്‌നം ചിത്രം തഗ് ലൈഫ് ആണ് തമിഴിലെ നടിയുടെ മറ്റൊരു വമ്പന്‍ പ്രോജക്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയേക്കും.

മലയാളത്തില്‍ ഹലോ മമ്മിയാണ് നടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ഷറഫുദ്ദീന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി