ആദ്യ ചിത്രം മേക്കപ്പ് ചെയ്തിരുന്ന കാലത്തേത്, രണ്ടാമത്തേത് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ പഠിച്ചപ്പോഴുള്ളത്: അഹാന കൃഷ്ണ

വനിത മാസികയുടെ രണ്ട് കവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് തന്നിലെ മാറ്റങ്ങളെ കുറിച്ച് അഹാന കൃഷ്ണ. അഞ്ചു വര്‍ഷം കൊണ്ട് തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് അഹാന കുറിച്ചിരിക്കുന്നത്. ആദ്യ ചിത്രം മേക്കപ്പ് ചെയ്യുന്ന കാലത്തേത് ആണ്, രണ്ടാമത്തേത് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ എന്ന് പറയാന്‍ പഠിക്കുകയും ഭംഗിയായിരിക്കാന്‍ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്ത കാലത്തേതും ആണ് എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

അഹാന കൃഷ്ണയുടെ കുറിപ്പ്:

ആദ്യ ചിത്രം ആളുകളെ എന്റെ മുഖത്ത് അവര്‍ക്ക് എന്ത് ചെയ്യാന്‍ തോന്നുന്നോ അതിനെല്ലാം അനുവദിക്കുകയും കൃത്രിമമായ കണ്‍പീലികള്‍ വെച്ച് പിടിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്ന കാലത്തേത്താണ്. രണ്ടാമത്തേത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ എന്ന് പറയാന്‍ പഠിക്കുകയും ഭംഗിയായിരിക്കാന്‍ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തതിന് ശേഷമുള്ളതാണ്.

കൂടാതെ അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ വളരുകയും ഒന്നോ രണ്ടോ ഇഞ്ച് കൂടുകയും ചെയ്തു. അതിനാല്‍ ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടമല്ല എന്നാണോ? തീര്‍ച്ചയായും അല്ല. എനിക്കത് ഇഷ്ടമാണ്. അതു പോലുള്ള പല ചിത്രങ്ങളും നോക്കാന്‍ എനിക്ക് ഇഷ്ടമാണ്. രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസത്തെയാണ് ലേണിങ് എന്നു വിളിക്കുന്നത്.

ആദ്യത്തെ ചിത്രമില്ലാതെ ഒരിക്കലും രണ്ടാമത്തെ ചിത്രം ഉണ്ടാകില്ലായിരുന്നു. നിങ്ങള്‍ എന്തായിരുന്നുവെന്ന് മായ്ച്ചു കളയേണ്ട ആവശ്യമില്ല. കാരണം ഇന്ന് നിങ്ങള്‍ എന്താണോ, ആ നിങ്ങളാകാന്‍ കാരണം അന്നത്തെ നിങ്ങള്‍ ആണ്. എല്ലാത്തരത്തിലും സ്വയം അംഗീകരിക്കുക.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക