അച്ഛന് ഞങ്ങളേക്കാള്‍ പ്രിയപ്പെട്ട റംബൂട്ടാന്‍; കഥകള്‍ പങ്കുവെച്ച് അഹാന

വീട്ടിലെ റംബൂട്ടാന്‍ മരങ്ങളെ കുറിച്ച് നടി അഹാന. റംബൂട്ടാന്‍ മരങ്ങള്‍ വളര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും ഓര്‍മ്മകളെ കുറിച്ചും പറയുന്ന അഹാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. റംബൂട്ടാന്റെ ഫുള്‍ ക്രെഡിറ്റും അച്ഛന്‍ കൃഷ്ണകുമാറിനാണ് അഹാന നല്‍കുന്നത്.

അച്ഛന് മക്കളേക്കാള്‍ പ്രിയപ്പെട്ടതാണ് റംബൂട്ടാന്‍ എന്നാണ് അഹാന പറയുന്നത്. “”ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസാര പൈസ പോര. അതുകൊണ്ടാരിക്കാം അച്ഛന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്. പക്ഷേ ഈ റംബൂട്ടാന്‍ മരം ഞാന്‍ ജനിക്കുന്നതിനു മുമ്പേ നട്ടതാണ്”” എന്ന് അഹാന പറയുന്നു.

വാടകവീട്ടില്‍ ആയിരുന്നപ്പോള്‍ അമ്മ റംബൂട്ടാന്‍ കഴിച്ച് വെറുതെയിട്ട കുരു മുളച്ച് വന്നതാണ്. പുതിയ വീട് വെച്ചപ്പോള്‍ ആ മരം അതുപോലെ തന്നെ ഇവിടെ കൊണ്ട് വെയ്ക്കുകയായിരുന്നു. അഞ്ച് റംബൂട്ടാന്‍ മരങ്ങളാണ് അഹാനയുടെ വീട്ടിലുള്ളത്. ഒരുപാട് പഴങ്ങള്‍ ഉണ്ടാകാറുണ്ടെന്നും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കവറുകളിലാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കാറുണ്ടെന്നും അഹാന പറഞ്ഞു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം റംബൂട്ടാന്‍ കൊടുക്കാറുണ്ട്. പഠിക്കുന്ന സമയത്ത് ഹോസ്റ്റലിലേക്കും കൊറിയറായി റംബൂട്ടാന്‍ എത്തിക്കാറുണ്ടെന്നും അഹാന പറയുന്നു. ഒരു മാസം കൊണ്ട് പഴുത്ത റംബൂട്ടാന്‍ മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അഹാനയും സഹോദരിമാരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

https://www.instagram.com/p/CCh712dgusC/

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു