അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി അഹാനയും സഹോദരങ്ങളും മാധ്യമങ്ങളോട് സംസാരിച്ചത്.

അച്ഛന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണ്, അദ്ദേഹം ജയിക്കും എന്നാണ് അഹാന പറയുന്നത്. ”നമുക്ക് ഇതൊക്കെ പുതിയ കാര്യങ്ങളാണല്ലോ, അതുകൊണ്ട് അച്ഛന്‍ എന്ത് ചെയ്യുന്നു, അച്ഛന്‍ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ. വളരെ അനായാസമാണ് അച്ഛന്‍ കിട്ടിയ കൊല്ലം മണ്ഡലം കിട്ടിയ ചുരുക്കം സമയത്തിനുള്ളില്‍ മനസിലാക്കിയത്. അവിടെ പ്രധാനമായിട്ടുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കിയതും. അതൊക്കെ മനസലാക്കി നല്ല രീതിയിലാണ് അച്ഛന്‍ പ്രചരണങ്ങളൊക്കെ ചെയ്തത്.”

”ഞാന്‍ മകള്‍ എന്ന നിലയ്ക്ക് അച്ഛന് വേണ്ടി പ്രവര്‍ത്തിച്ചു. ഞാന്‍ പൊളിറ്റിക്‌സ് ഒക്കെ ശ്രദ്ധിച്ച് മനസിലാക്കി വരുന്നതേയുള്ളു. എന്റെ അച്ഛന്‍ ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ. അച്ഛന്‍ വളരെ നല്ലൊരു കാന്‍ഡിഡേറ്റ് ആണ്. പ്രചരണത്തില്‍ അച്ഛന്‍ വളരെ ആത്മാര്‍ത്ഥമായാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. അതിലുപരിയായി അത് അച്ഛന്‍ എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ അച്ഛനില്‍ നല്ല രാഷ്ട്രീയക്കാരനുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അഹാന പറയുന്നത്.

”പണ്ട് ഒന്നും പൊളിറ്റിക്‌സിനെ കുറിച്ച് നമ്മക്ക് ആര്‍ക്കും അത്രക്കൊന്നും അറിയില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതു കൊണ്ട് തന്നെ നമുക്ക് കൂടുതല്‍ അറിയാന്‍ പറ്റുന്നുണ്ട്. പൊളിറ്റിക്‌സില്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍, എനിക്ക് വലിയ താല്‍പര്യമില്ല. എനിക്ക് ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് തന്നെയാണ്, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേയുള്ളു” എന്നാണ് ദിയയുടെ വാക്കുകള്‍.

”അച്ഛന്‍ ജയിക്കണം എന്നാണ് പ്രതീക്ഷ. ഒത്തിരി ആള്‍ക്കാര് സ്‌നേഹം കാണിക്കുന്നുണ്ടായിരുന്നു. ജയിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു” എന്നാണ് ഇഷാനി പ്രതികരിച്ചത്. അതേസമയം, കൃഷ്ണകുമാറിന് സംഭവിച്ച പരിക്കിനെ കുറിച്ചാണ് ഭാര്യ സിന്ധു കൃഷ്ണ പ്രതികരിച്ചത്. ”പുള്ളിക്ക് പരിക്കേറ്റ ദിവസം ഞാനും അഹാനയും തിയേറ്ററില്‍ ഒരു സിനിമ കണ്ടിരിക്കുവായിരുന്നു. എനിക്ക് മെസേജ് വന്നിരുന്നു, പക്ഷെ ഫോണ്‍ സൈലന്റ് ആയിരുന്നു.”

”തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇത് കണ്ട് ഞാന്‍ അങ്ങ് ഞെട്ടി. പിന്നെ ഞാന്‍ വിളിച്ചു, കൂടെയുള്ളവരോട് സംസാരിച്ചു. ഹോസ്പിറ്റലില്‍ നിന്നും റിപ്പോര്‍ട്ട്‌സ് വാങ്ങി ഞാന്‍ ഞങ്ങളുടെ ഡോക്ടര്‍ക്ക് അയച്ചു കൊടുത്തു. ഇത് വിഷന് എഫക്ട് ആകുമോ ലുക്‌സിന് എഫക്ട് ആകുമോ എന്നൊക്കെ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ റെസ്റ്റ് എടുത്താല് മതിയെന്ന് ഡോക്ടര്‍ പറഞ്ഞു” എന്നാണ് സിന്ധു പ്രതികരിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ