ദീപികയെ സ്വീകരിച്ചവര്‍ ഒപ്പം വേണ്ട! സന്ദീപ് റെഡ്ഡി ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുനും പുറത്ത്? പുതിയ പ്രോജക്ട് നിര്‍ത്തി

സന്ദീപ് റെഡ്ഡി വംഗ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുനും പുറത്ത്. കഴിഞ്ഞ വര്‍ഷമാണ് അല്ലു അര്‍ജുനൊപ്പം സന്ദീപ് റെഡ്ഡി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ഈ സിനിമയ്ക്കായി ഇരുവരും കോണ്‍ട്രാക്ടും സൈന്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചിത്രത്തില്‍ അല്ലുവിന് പകരം ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.

എന്നാല്‍ ഈ പ്രോജക്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ‘സ്പിരിറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തില്‍ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കി ഒരാഴ്ച തികയും മുന്നേയാണ് അല്ലു അര്‍ജുനെ പുറത്താക്കിയ റിപ്പോര്‍ട്ടുകളും എത്തിയിരിക്കുന്നത്. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ലെന്നും നടി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ദീപികയും അല്ലു അര്‍ജുനും ഇപ്പോള്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്‌ലീയുടെ ആറാമത്തെ ചിത്രവുമാണിത്.

‘കല്‍ക്കി 2898 എഡി’ക്ക് ശേഷം ദീപിക അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മാത്രമല്ല, അമ്മയായതിന് ശേഷം ദീപിക തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ടൈം ട്രാവല്‍ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇതെന്നാണ് സൂചന. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി