ബോളിവുഡ് നടി വിദ്യ സിന്‍ഹ അന്തരിച്ചു

ബോളിവുഡ് താരം വിദ്യ സിന്‍ഹ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തിയ താരത്തിന്റെ അവസ്ഥ ബുധനാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

1974ലാണ് “രാജ കാക” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് “രജ്‌നിഗന്ധ” എന്ന ചിത്രത്തിലും അഭിനയിച്ചു. “ഛോട്ടി സി ബാത്ത്”, “ഇന്‍കാര്‍”, “പതി, പത്‌നി ഔര്‍ വോ”, “സഫേദ് ജൂട്ട്”, എന്നിങ്ങനെ 198- ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നീട് അഭിനയ രംഗത്ത് നിന്നും വിട്ട നിന്ന താരം സല്‍മാന്‍ ചിത്രം “ബോഡിഗാര്‍ഡി”ലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.

“ഹാര്‍ ജീത്ത്”, “ഖുബൂല്‍ ഹേ”, “ഇഷ്‌ക് കാ രംഗ് സഫേദ്”, “ചന്ദ്ര നന്ദിനി”, “കുല്‍ഫി കുമാര്‍ ബാജേവാല” എന്നിങ്ങനെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും താരം അഭനിയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍, മകള്‍ ജാന്‍വി.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ