ധ്യാനിനും അജുവിനും ഒപ്പം തന്‍വി റാമും; 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി'ല്‍ കാരാട്ടെക്കാരിയായി താരം

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം. “ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്” എന്ന ചിത്രത്തില്‍ കാരട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ കഥാപാത്രമായാണ് തന്‍വി വേഷമിടുക. ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ഈ കഥാപാത്രം എന്നും തന്‍വി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവര്‍ത്തിച്ച മാക്സ് വെല്‍ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തന്‍വി വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ തന്‍വി കപ്പേള എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തില്‍ വേഷമിടുന്നത്. സ്‌കൂളില്‍ വെച്ച് ഇവരെ കൂട്ടുകാര്‍ ദാസനും വിജയനുമെന്ന പേരു വിളിക്കുന്നതോടെ ഇവര്‍ വലിയ ചങ്ങാതിമാരായി.

ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ നോട്ടു നിരോധനം, ഓഖി ദുരന്തം, പ്രളയം, കൊറോണ തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി