നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. നിയമപരമായി താനും ധിമനും വിവാഹിതയായെന്ന വാര്‍ത്തയാണ് അപൂര്‍വ്വ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’, ‘പ്രണയം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂര്‍വ്വ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു. അപൂര്‍വ്വയുടെ അടുത്ത സുഹൃത്താണ് ധിമന്‍.
മുമ്പും ധിമനൊപ്പമുള്ള ചിത്രങ്ങള്‍ അപൂര്‍വ്വ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ.