എം.ഡി.എം.എയുമായി അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ ഞാനല്ല; വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താന്‍ അല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ നാടക നടിക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യതകള്‍ വന്നതോടെ അഞ്ജു സോഷ്യല്‍ മീഡിയ ആക്രണങ്ങള്‍ക്ക് ഇരയായിരുന്നു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആ നടി താനല്ല എന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം തന്നെ അഞ്ജു കൃഷ്ണ അശോക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എംഡിഎംഎയുമായി കേസില്‍ പിടിക്കപ്പെട്ട അഞ്ജു കൃഷ്ണ നാടക നടിയാണ്.

കാമുകനായ ഷമീറിനൊപ്പം ഉണ്ണിച്ചിറ തോപ്പില്‍ ജങ്ഷനിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 56 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. അതേസമയം, മോഡലും അഭിനേത്രിയും ഒക്കെയാണ് അഞ്ജു കൃഷ്ണ അശോക്.

2019ല്‍ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള ആയിരുന്നു. 2020ല്‍ മിസ്സ് മില്ലേനിയല്‍ ടോപ് മോഡല്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. 2021ല്‍ സ്റ്റാര്‍ മിസ്സ് ഫേസ് ഓഫ് ഇന്ത്യയിലും പങ്കെടുത്തിട്ടുണ്ട്. 2019ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘ആദ്യരാത്രി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

‘പ്രതി പൂവന്‍കോഴി’, ‘കുഞ്ഞെല്‍ദോ’, ‘രമേഷ് ആന്റ് സുമേഷ്’, ‘കായ്പോള’ എന്നിവയാണ് അഞ്ജു അഭിനയിച്ച മറ്റ് സിനിമകള്‍. സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിച്ചത്.

Latest Stories

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ