കോവിഡിനിടെ പുതിയ ജോലിക്കിറങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ചീഫ് മേക്കപ്പ്മാന്‍; അഭിനന്ദനങ്ങളുമായി നടന്‍ രൂപേഷ് പീതാംബരന്‍

കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ടിംഗ് നിലച്ചതോടെ നിരവധി ദിവസവേതനക്കാരുടെ ജോലി കൂടിയാണ് നഷ്ടമായത്. ദുരിതം മറികടക്കാനായി നിര്‍മ്മാണമേഖലയില്‍ പുതിയ ജോലിക്കിറങ്ങിയ മേക്കപ്പ്മാന്‍ റോണിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. റോണിയുടെ പുതിയ തൊഴിലിനെ അഭിനന്ദിച്ചാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

“”ഇത് റോണി, വെള്ളത്തൂവല്‍, ഒരു മെക്‌സിക്കന്‍ അപാരത, പടയോട്ടം സിനിമകളുടെ ചീഫ് മേക്കപ്പ്മാന്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിനിമ മേഖല അടച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജോലിയില്ലാതെയായി. എന്നാല്‍ റോണി പരാതി പറഞ്ഞില്ല, പുതിയൊരു ജോലി കണ്ടെത്തി. അവന്‍ അതിജീവിച്ചു. നിന്നില്‍ അഭിമാനം കൊള്ളുന്നു”” എന്നാണ് വീഡിയോ പങ്കുവെച്ച് രൂപേഷ് കുറിച്ചത്.

കോവിഡ് മാറി ഷൂട്ടിംഗ് പുനരാരംഭിക്കുന്നതോടെ റോണി വീണ്ടും ചീഫ് മേക്കപ്പ്മാനായി തിരിച്ചെത്തുമെന്നും രൂപേഷ് കുറിച്ചിട്ടുണ്ട്. “തീവ്രം”, “യൂ ടൂ ബ്രൂട്ടസ്” എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് രൂപേഷ് പീതാംബരന്‍.

“സ്ഫടികം” സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് രൂപേഷ് സിനിമയില്‍ എത്തിയത്. ഒരു മെക്‌സിക്കന്‍ അപാരത ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്