കെനിഷയ്‌ക്കൊപ്പം സന്തോഷവാനായി രവി മോഹന്‍; ഇരുവരും പ്രണയത്തില്‍? വിവാഹവിരുന്നില്‍ നിന്നുള്ള വീഡിയോ

ഗായിക കെനിഷക്കൊപ്പം വിവാഹാഘോഷത്തില്‍ പങ്കെടുത്ത് നടന്‍ രവി മോഹന്‍. കെനിഷയുമായി നടന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് രവി മോഹന്‍ എത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കെനിഷയും രവിയും വിരുന്നിന് എത്തിയത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ആരാധക കമന്റുകള്‍. ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ഇവര്‍ എത്തിയതെന്നും നടന്‍ ഒരുപാട് സന്തോഷവനായാണ് കെനിഷയ്‌ക്കൊപ്പം ഉള്ളതെന്നുമാണ് ആരാധകര്‍ പറയുന്നത്. രവി മോഹനും ഭാര്യ ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷ ആണെന്ന് നേരത്തെ ഗോസിപ്പുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ തെറാപ്പിസ്റ്റും അടുത്ത സുഹൃത്തുമാണ് കെനിഷ എന്നായിരുന്നു നടന്‍ പറഞ്ഞത്. ആര്‍തിക്കും കുടുംബത്തിനുമെതിരെ കെനിഷയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നടന്‍ തന്റെ ക്ലൈന്റ് ആണെന്നും ആര്‍തിയും കുടുംബവും നടനോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.

ജയം രവിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് കെനിഷ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായാണ് ജയം രവി ഡിവോഴ്സ് പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

ഇതിനെതിരെ ജയം രവി പ്രതികരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നായിരുന്നു ജയം രവി ചോദിച്ചത്. തന്റെ മക്കളുടെ കസ്റ്റഡി നേടിയെടുക്കുമെന്നും നടന്‍ പറഞ്ഞിരുന്നു. 20 വര്‍ഷം വേണ്ടി വന്നാലും അതിനായി പോരാടുമെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി