'എനിക്ക് പാടാന്‍ അറിയാന്‍ പാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല'; പി. ജയചന്ദ്രനൊപ്പം പാടി മമ്മൂട്ടി- വീഡിയോ

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനൊപ്പം പാടിയും പറഞ്ഞും നടന്‍ മമ്മൂട്ടി. ഗള്‍ഫ് മാധ്യമം ബഹറിനില്‍ സംഘടിപ്പിച്ച ഹാര്‍മോണിസ് കേരള 2019 ആഘോഷ രാവിലാണ് പി ജയചന്ദ്രനൊപ്പം മമ്മൂട്ടി ഗാനം ആലപിച്ചത്. തനിക്ക് പാടാന്‍ അറിയാന്‍ പാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സ്വയം സന്തോഷത്തിനായി പാടാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

“മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പോകുമ്പോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പത്മ തിയേറ്ററിന്റെ തൊട്ടടുത്താണ്. ഒരുദിവസം ഞാന്‍ പത്മ തിയേറ്റില്‍ ഇരുന്ന് കളിത്തോഴന്‍ എന്ന സിനിമ കാണുകയാണ്. നസീര്‍ സാറാണ് ആ പാട്ടു പാടുന്നത്. ഇതൊക്കെ ഞാന്‍ നിങ്ങളോട് രഹസ്യം പറയുകയാണ്. എനിക്ക് പാടാന്‍ അറിയില്ലാന്നേയുള്ളൂ, ഞാന്‍ പാടാറില്ലാന്ന് എവിടെയും പറഞ്ഞിട്ടില്ല. എനിക്കു പാട്ടുപാടാന്‍ അറിയില്ല. പക്ഷേ ഞാന്‍ പാടും. അതെന്റെ സ്വന്തം സന്തോഷത്തിനാണ്” മമ്മൂട്ടി പറഞ്ഞു.

പി. ജയചന്ദ്രനൊപ്പം മൂന്നു പൂക്കള്‍ എന്ന സിനിമയിലെ “വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ…” എന്ന ഗാനവും “വൈശാഖ പൗര്‍ണ്ണമി രാവില്‍…” തുടങ്ങിയ ഗാനങ്ങള്‍ മമ്മൂട്ടി ആലപിച്ചു. കരഘോഷങ്ങളോടെയാണ് ഇരുവരുടെയും ആലാപനത്തെ സദസ് ഏറ്റെടുത്തത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്