കാറും ജീപ്പും ഇനി ഉപയോഗിക്കില്ല, ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ പ്രതിഷേധ യാത്ര; കുറിപ്പുമായി നടന്‍ ജിനോ ജോണ്‍

ഇന്ധനവില വര്‍ദ്ധനയെ തുടര്‍ന്ന് ബജാജിന്റെ സിടി 100 ബൈക്ക് വാങ്ങി പ്രതിഷേധ യാത്രയ്ക്ക് ഒരുങ്ങി നടന്‍ ജിനോ ജോണ്‍. കാറും ജീപ്പും ഒഴിവാക്കി ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കില്‍ ആയിരിക്കുമെന്നും ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ട്രാവല്‍ ബ്ലോഗ് ചാനല്‍ ആരംഭിച്ച സന്തോഷവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ജിനോ ജോണിന്റെ കുറിപ്പ്:

“”കമോണ്‍ട്രാ മഹേഷേ””

എല്ലാവര്‍ക്കും നമസ്‌ക്കാരം,

ഞാന്‍ ബജാജിന്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍. സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ CT 100 ബൈക്കിലായിരിക്കും.

ബൈക്കിന് പേരിട്ടു….”മഹേഷ്”… ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധനവില വര്‍ദ്ധനയാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധനവില വര്‍ദ്ധനയുടെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നതു കൊണ്ട് ഞാന്‍ പ്രതിഷേധിക്കാന്‍ തിരുമാനിച്ചു. ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്…

സിനിമാ അഭിനയത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ ഒരു ട്രാവല്‍ ബ്ലോഗ് ചാനലും തുടങ്ങി..

പേര് “CommondraaA MaheshE” അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു… എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്‌നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം ജിനോ ജോണ്‍.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്