ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' നൂറ് കോടിയിലേക്ക്..

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 60 കോടി നേടി ആമിർ ഖാൻ ചിത്രം ‘സിത്താരെ സമീൻ പർ’. ആർഎസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇതോടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ആമിർ ഖാൻ.

തന്റെ ചിത്രം തിയറ്റർ റൺ തീരും മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകില്ലെന്ന് ആമിർ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നൂറ് കോടിയലധികം വരുന്ന ആമസോൺ പ്രൈമിന്റെ ഡീലും താരം നിരസിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് മാത്രമേ സിനിമ ഒടിടിയ്‌ക്കോ ടെലിവിഷൻ ചാനലുകൾക്കോ നൽകുകയുള്ളൂ എന്നും തന്റെ സിനിമ തിയറ്ററുകൾക്കായുള്ളതാണെന്നുമാണ് ആമിർ പറഞ്ഞത്.

ആദ്യ ദിവസം 10.7 കോടി, പിന്നീടുള്ള ശനി, ഞായർ ദിവസങ്ങളിൽ 20.2 കോടി, 27.25 കോടിയുമാണ് ആചിത്രം നേടിയത്. തിങ്കാള്ച സിനിമ ഏറ്റവും കുറഞ്ഞ കളക്ഷൻ നേടി. ഇന്നലെ 8.5 കോടിയാണ് നേടിയത്.

2018 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കാണ് സിത്താരെ സമീൻ പർ. ജെനിലീയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ആമിറിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ താരെ സമീൻ പറിന്റെ സ്പിരിച്വൽ സീക്വൽ ആണ് സിത്താരെ സമീൻ പർ. ആമിറിനൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് ചിത്രത്തിൽ.

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ