ഇത് ലാസ്റ്റ് റൈഡ്, ഷാജി പാപ്പനും പിള്ളേരും വരുന്നു; 'ആട് 3' കഥ കേള്‍ക്കാനെത്തി താരങ്ങള്‍

‘ആട് 3’യ്ക്കായുള്ള സിനിമസ്വാദകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും എന്ന് സൂചന. കഴിഞ്ഞ വര്‍ഷമായിരുന്നു ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് എന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ആട് 3യുടെ കഥ കേള്‍ക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. സൈജു കുറുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. ”ആട് 3യുടെ നറേഷന്‍ സെക്ഷനിലേക്ക് കടുക്കുകയാണ്.. അപ്‌ഡേറ്റുകള്‍ ഉടന്‍. സോമനും സേവ്യറിനുമൊപ്പം” എന്ന ക്യാപ്ഷനോടെയാണ് സൈജു സ്‌ക്രിപ്റ്റ് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചത്.

സുധി കോപ്പയും സണ്ണി വെയ്‌നുമാണ് സൈജുവിനൊപ്പം ചിത്രത്തിലുള്ളത്. ചിത്രത്തിലെ മറ്റ് താരങ്ങളും സ്റ്റോറി നറേഷന് വേണ്ടി എത്തിയിരുന്നു. സൈജുവിനും സുധിക്കുമൊപ്പം, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു, ധര്‍മജന്‍, ബിജുക്കുട്ടന്‍ ഉള്‍പ്പടെയുള്ളവരും കഥ കേള്‍ക്കാനെത്തി.

ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2015ല്‍ ആണ് ‘ആട്: ഒരു ഭീകര ജീവിയാണ്’ എന്ന പേരില്‍ ആദ്യ ഭാഗം എത്തിയത്. സിനിമ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയെങ്കിലും ടിവിയില്‍ എത്തിയപ്പോള്‍ സ്വീകാര്യത നേടുകയായിരുന്നു.

2017ല്‍ ആണ് ആട് 2 എന്ന പേരില്‍ രണ്ടാം ഭാഗം എത്തിയത്. ഈ ചിത്രം 2017ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്നും മാറി വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി