മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

ഒടുവിൽ മിന്നൽ മുരളിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. മലയാളത്തിൽ പുതിയ സൂപ്പർ ഹീറോ യൂണിവേഴ്‌സുമായി എത്താൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്നാണ് വേഫറെർ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ചിത്രത്തിന്റെ പേര്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

‘ലോകയെ അനാവരണം ചെയ്യുന്നു – ഇവിടെ പുരാണങ്ങൾക്ക് ജീവൻ വയ്ക്കും. ചാപ്റ്റർ ഒന്ന്: ചന്ദ്ര’ എന്ന കുറിപ്പോടെയാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റർ പങ്കുവച്ചത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയി കല്യാണി, നസ്‌ലെൻ എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. മലയാള സിനിമയുടെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ ആകാൻ ഒരുങ്ങുകയാണ് കല്യാണി എന്ന് പോസ്റ്ററിലെ കല്യാണിയുടെ ലുക്കിലൂടെ മനസിലാക്കാം. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന സിനിമയുടെ വളരെ വ്യത്യസ്തമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതോടൊപ്പം സിനിമയെക്കുറിച്ച് രസകരമായ പല തിയറികളുമായി സോഷ്യൽ മീഡിയ പ്രേക്ഷകരും എത്തുകയാണ്.

ഹോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷാ ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന തരത്തിലുള ഒരു കിടിലൻ പോസ്റ്ററാണ് സിനിമയുടേതായി ഇറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഏറെ വ്യത്യസ്തതയാർന്ന ഒരു കഥാപശ്ചാത്തലമാണ് വേഫെറർ ഫിലിംസ് എത്തിക്കാൻ പോകുന്നത്. സിനിമയെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ടീം പുറത്തു വിട്ടിട്ടില്ലെങ്കിലും ഫാന്റസിയും, സയൻസ് ഫിക്ഷന്റെ സാധ്യതകളും അളക്കുന്ന ഒരു സിനിമയായിരിക്കും എന്നാണ് പലരും പറയുന്നത്.

അതേസമയം, വേഫെറർ ഫിലിംസിന്റെ ഏഴാമത് ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര.’ വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കല്യാണി, നസ്ലെൻ എന്നിവർക്ക് പുറമെ ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. തരംഗം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശാന്തി ബാലചന്ദ്രനാണ് പ്രോജക്ടിന് തിരക്കഥ എഴുതിയിരിക്കുന്നത്. നിർമ്മാതാവായ ദുൽഖർ സൽമാനും, പ്രമുഖ നടൻ ടൊവിനോ തോമസും ഈ സിനിമയിൽ ചെറിയ ക്യാമിയോ വേഷങ്ങളിൽ എത്തും എന്നും റിപ്പോർട്ടുകളുണ്ട്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍