'ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' മൂന്ന് ദിവസത്തെ അതിഥിവേഷത്തിനായി ജോജുവിന്‌ കൊടുത്തത് 5.9 ലക്ഷം; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി എന്ന സിനിമയിൽ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന നടൻ ജോജു ജോർജിന്റെ ആരോപണത്തിന് മറുപടി നൽകി ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് കൃത്യമായി പ്രതിഫലം നൽകിയതാണെന്ന് പറയുകയും ജോജുവിന് പണം നൽകിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.’ എന്നാണ് ലിജോ ജോസ് കുറിച്ചത്.


ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നും എന്നാൽ തെറിയുള്ള പതിപ്പാണ് റിലീസ് ചെയ്തെന്നുമാണ് ജോജു നേരത്തെ പറഞ്ഞത്. തനിക്ക് അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല എന്നും നടൻ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിൽ പറഞ്ഞിരുന്നു.

‘തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോൾ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല’

‘അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരിൽ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാൻ പറഞ്ഞത് പ്രശ്‌നമായി’ എന്നാണ് ജോജു പറഞ്ഞത്.

Latest Stories

നല്ല കഥാപാത്രങ്ങൾ കിട്ടുന്നതാണ് ഏറ്റവും വലിയ സന്തോഷം, ദേശീയ പുരസ്കാര നേട്ടത്തിൽ മനസുതുറന്ന് വിജയരാഘവൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിൻറെ പ്രതിനിധികൾ ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം