2021-ലെ, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രങ്ങള്‍; ഐ.എം.ഡി.ബി ലിസ്റ്റ് പുറത്ത്..!

2021- ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ മികച്ച റേറ്റിംഗ് നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന ലിസ്റ്റ് ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസ് പുറത്തു വിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടി ഈ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആണ്.

ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഈ ജീത്തു ജോസഫ് ചിത്രം ആഗോള തലത്തില്‍ വരെ വമ്പന്‍ തരംഗമായി മാറി. 8.6 ആണ് ഈ ചിത്രത്തിന് ലഭിച്ച റേറ്റിംഗ് പോയിന്റ്. ഇതേ റേറ്റിംഗ് പോയിന്റ് ലഭിച്ച ടോവിനോ തോമസ്- ബേസില്‍ ജോസഫ് ചിത്രമായ മിന്നല്‍ മുരളി ആണ് ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനത്തു ഉള്ളത്. ദൃശ്യം 2 ആമസോണ്‍ പ്രൈം റിലീസ് ആയിരുന്നു എങ്കില്‍ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ ആണ് എത്തിയത്.

നവാഗതനായ ചിദംബരം ഒരുക്കിയ ബേസില്‍ ജോസഫ് ചിത്രം ജാനേമന്‍ മൂന്നാം സ്ഥാനത്തും ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നാലാം സ്ഥാനത്തുമാണ് എത്തിയത്. 8.5 ആണ് ജാനേമന്‍ നേടിയ റേറ്റിംഗ് എങ്കില്‍ 8.3 ആണ് ദി ഗ്രേറ്റ് ഇന്ത്യ കിച്ചന്‍ നേടിയെടുത്തത്. ജാനേമന്‍ തിയേറ്ററിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒടിടിയിലുമാണ് റിലീസ് ചെയ്തത്.

8.2 റേറ്റിംഗ് പോയിന്റുകള്‍ നേടി ഓപ്പറേഷന്‍ ജാവ, മാലിക് എന്നിവ അഞ്ചും ആറും സ്ഥാനം നേടിയെടുത്തു. നവാഗതനായ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഓപ്പറേഷന്‍ ജാവ തീയേറ്ററിലും മഹേഷ് നാരായണന്‍ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം മാലിക് ആമസോണ്‍ പ്രൈം റിലീസ് ആയുമാണ് വന്നത്. നായാട്ട്, ജോജി, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഏഴും എട്ടും ഒന്‍പതും സ്ഥാനം നേടിയ ചിത്രങ്ങള്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടു തിയേറ്റര്‍ റിലീസ് ആയിരുന്നു എങ്കില്‍, ഫഹദ്- ദിലീഷ് പോത്തന്‍ ടീമിന്റെ ജോജി ആമസോണ്‍ പ്രൈം റിലീസ് ആയും സെന്ന ഹെഗ്ഡെ എന്ന നവാഗതന്‍ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയം സോണി ലൈവിലും ആണ് വന്നത്. സജിന്‍ ബാബു ഒരുക്കിയ ബിരിയാണി ആണ് ഈ ലിസ്റ്റില്‍ പത്താം സ്ഥാനത്തു ഉള്ളത്. ഇത് കൂടാതെ കുറച്ചു ദിവസം മുന്‍പ് റിലീസ് ചെയ്ത ജോജു ജോര്‍ജ്- അഹമ്മദ് കബീര്‍ ചിത്രം മധുരവും ഈ ലിസ്റ്റില്‍ വൈകാതെ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്. റോജിന്‍ തോമസ് ഒരുക്കിയ ഇന്ദ്രന്‍സ് ചിത്രം ഹോമും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ മലയാള ചിത്രമാണ്. മധുരവും ഹോമും ഒറ്റിറ്റി റിലീസ് ആയാണ് എത്തിയത്.

Latest Stories

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍