'യുവ നടൻമാർ കുറേകൂടി മോശമാണ്'; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. 2025-ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ‘ബാംഗളൂർ ഡെയ്സി’ലൂടെയാണ് പിന്നീട് കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ പാർവതിക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം ‘എന്ന് നിന്റെ മൊയ്ദീൻ’ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്.

ഇപ്പോഴിതാ പുതു തലമുറയിലെ നായകന്മാരെപ്പറ്റി സംസാരിക്കുകയാണ് പാർവതി. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി അരുദ്ധതി റോയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു പാർവതി. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളിൽ പലരും മൗനത്തിലാണ് എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്നാണ് പാർവതി പറയുന്നത്. നിലവിൽ മലയാള സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങളിൽ യുവ നടൻമാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് അരുദ്ധതി റോയ് ചോദിച്ചു. ഇതിന് മറുപടി നൽകുകയായിരുന്നു പാർവതി. പുതുതലമുറയിലെ നടൻമാർ പഴയ തലമുറയിലേത് പോലെയല്ലെന്നും കുറച്ച് കൂടെ മോശമാണെന്നുമാണ് പാർവതി പറയുന്നത്. പഴയ തലമുറ പാട്രിയാർക്കിയിൽ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നുവെന്നും താരം പറയുന്നു.

പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവർക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇൻഡ്‌സ്ട്രട്രിയിൽ ചില ആളുകൾക്ക് നീരസവുമുണ്ട്. കാരണം മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഇത്തരം മൂവ്മെൻ്റുകൾ നടക്കുമ്പോഴും വലിയ ബഡ്‌ജറ്റിൽ പുരുഷാകാശ ആക്ടിവിസമെന്ന് പറഞ്ഞ് സിനിമകൾ ഉണ്ടാക്കുന്നുണ്ട്. ആൽഫ മെയിലും സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുമൊക്കെയുള്ള പഴയകാലം തിരിച്ച് കൊണ്ട് വരുമെന്നാണ് അവർ പറയുന്നതെന്നും പാർവതി കുറ്റപ്പെടുത്തി.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്