'ഇനി എന്റെ അഭിനയം റിവ്യൂ ചെയ്യരുത്' നിങ്ങളുടേത് ഗൂഢലക്ഷ്യം; ഫിലിം കംപാനിയനെതിരെ നടി

തന്റെ പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധമറിയിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം. അഭിനേത്രിയെന്ന നിലയില്‍ തന്റെ ഉയര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്റെ ഭാഗത്ത് നിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് സിനിമാ മേഖലയില്‍ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയന്‍ ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ട്വീറ്റ് ചെയ്തു.

‘യാമി ?ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ സ്ഥിരം കൊല്ലപ്പെടുന്ന നായികയല്ല. പക്ഷെ അവരുടെ മൂല്യമുള്ള ഒരേയൊരു സംഗതി, ആ പുഞ്ചിരി ഇവിടെയും ആവര്‍ത്തിക്കുന്നു,’ എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം. ഈ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ച് കൊണ്ടായിരുന്നു യാമിയുടെ പ്രതികരണം.’സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ. പക്ഷെ ഒരു പ്രത്യേക പ്ലാറ്റ്‌ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേപറ്റി സംസാരിക്കേണ്ടത് അത്യാവശമാണെന്ന് കരുതുന്നു. ഇത് വലിയ അനാദരവാണ്,’ യാമി ട്വീറ്റ് ചെയ്തു

പലരെയും പോലെ ഒരിക്കല്‍ ഞാനും ഫിലിം കംപാനിയന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലമായി ഇപ്പോള്‍ ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതല്‍ എന്റെ പ്രകടനം അവലോകനം ചെയ്യരുതെന്ന് ഞാന്‍ ഫിലിം കംപാനിയനോട് അഭ്യര്‍ത്ഥിക്കുന്നു. അത് വേദന കുറയ്ക്കും,’ യാമി ?ഗൗതം ട്വീറ്റ് ചെയ്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി