അടുത്ത 100 ജന്മങ്ങളിലും എനിക്ക് രജനികാന്ത് ആയി തന്നെ ജനിക്കണം.. പുരസ്‌കാരം തമിഴ്മക്കള്‍ക്ക്: രജനികാന്ത്

അടുത്ത 100 ജന്മങ്ങളിലും ഒരു നടനായി തന്നെ ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് രജനികാന്ത്. ഗോവയില്‍ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌ഐ) സമാപന ചടങ്ങില്‍, സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങിലാണ് രജനികാന്ത് സംസാരിച്ചത്.

”സിനിമയില്‍ അഭിനയിച്ച ഈ 50 വര്‍ഷവും എനിക്ക് പത്തോ പതിനഞ്ചോ വര്‍ഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എഴുത്തുകാര്‍ക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കള്‍ക്കും സമര്‍പ്പിക്കുന്നു” എന്നാണ് രജനികാന്തിന്റെ വാക്കുകള്‍.

നിറഞ്ഞ കയ്യടിയോടെയാണ് സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടത്. അതേസമയം, ജയിലര്‍ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. ജയിലര്‍ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്ക്കൊപ്പം ജയിലര്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173-യും രജനിയുടെതായി വരുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായി ആദ്യം തിരഞ്ഞെടുത്തത് സുന്ദര്‍ സിയെ ആയിരുന്നു. എന്നാണ് സുന്ദര്‍ ഈ സിനിമയില്‍ നിന്നും പിന്മാറി. പുതിയ സംവിധായകനെ ഉടനെ പ്രഖ്യാപിക്കും എന്നാണ് വിവരം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി