എല്ലാം തകര്‍ത്തു, എന്റെ ബാഗ് മോഷ്ടിക്കാനായിരുന്നു അവയുടെ ശ്രമമെന്ന് തോന്നുന്നു; പോപ്പ് ഗായിക ഷക്കീറയ്ക്ക് എതിരെ കാട്ടുപന്നികളുടെ ആക്രമണം

പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്‌ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ കയ്യിലുള്ള ബാഗ് ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക് നഷ്ടമായിരുന്നു. അതിനെക്കുറിച്ച് ഗായിക പറഞ്ഞതിങ്ങനെ എല്ലാം തകര്‍ത്തു, എന്റെ ബാഗ് മോഷ്ടിക്കാനായിരുന്നു അവയുടെ ശ്രമമെന്ന് തോന്നുന്നു

സ്‌പെയിനിലെ ബാഴ്‌സലോണയിലെ ഒരു പാര്‍ക്കിലൂടെ മകന്റെ കൂടെ നടക്കുമ്പോഴാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

പിന്നീട് ഫോണ്‍ അടക്കമുള്ള ബാഗ് ലഭിച്ചെങ്കിലും, പല സാധനങ്ങളും നഷ്ടപ്പെടുകയും നശിക്കുകയും ചെയ്തു. എട്ടു വയസ്സുള്ള മകന്‍ മിലാനൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സയില്‍ കാട്ടുപന്നി ആക്രമണവും വലിയ വിഷയമാകുകയാണ്. ആയിരക്കണക്കിന് കേസുകളാണ് സ്പാനിഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യാത്ര വാഹനങ്ങള്‍ ആക്രമിക്കുക, വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവെച്ചുകൊല്ലാന്‍ ബാഴ്‌സലോണയില്‍ അനുമതിയുണ്ട്. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഭക്ഷണമാക്കുവാനാണ് പ്രധാനമായും കാട്ടുപന്നികള്‍ കൂട്ടമായി നഗരത്തിലെത്തുന്നത്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്