'എന്തിനാണ് ഇത്രത്തോളം നെഗറ്റീവ് ഈ സിനിമയ്ക്ക് എതിരെ പറയുന്നത്': കിംഗ് ഓഫ് കൊത്തയ്ക്കെതിരായ ഡീഗ്രേഡിംഗില്‍ ഷമ്മി തിലകന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’യ്ക്കെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. കിംഗ് ഓഫ് കൊത്ത നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു. സിനിമയില്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിച്ചത് ഷമ്മി തിലകനാണ്.

‘കെജിഎഫ്’ പോലെയുള്ള സിനിമകള്‍ സ്വീകരിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് നമ്മുടെ ഇടയിലുള്ളവര്‍ അത്തരം ഒരു സിനിമ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസ്സു കാണിക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് ഇത്രത്തോളം നെഗറ്റീവ് സിനിമയ്ക്ക് എതിരെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.

എന്ത് മനോഹരമായിട്ടാണ് അഭിലാഷ് സിനിമ ചെയ്തിരിക്കുന്നത്. ഇതാണ് അര്‍പ്പണം എന്നാണ് എനിക്ക് പറയാനുള്ളത്. ആ കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങള്‍ എല്ലാം വളരെ കയ്യടക്കത്തോടെയാണ് ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ അവസ്ഥകള്‍ അവന് ഉണ്ടാകുന്ന പക്വത എല്ലാം വളരെ ഭംഗിയായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്.

ആദ്യം അച്ഛനോടുള്ള പെരുമാറ്റം എന്താണെന്ന് നോക്കണം അതിനുശേഷം സഹോദരിയുടെ രക്ഷകനായി എത്തി ആ സമയത്ത് വീണ്ടും അച്ഛനോടുള്ള പെരുമാറ്റം. ജീവിതം പഠിച്ചിട്ട് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യര്‍ എങ്ങനെ മാറണം എന്നൊക്കെ വളരെ മനോഹരമായി ദുല്‍ഖര്‍ കൈകാര്യം ചെയ്തിട്ടുണ്ട്- ഷമ്മി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി