പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു, ആ ചാപ്റ്റർ വിട്ടു; പിന്നെ പേടിയായി: തെസ്നി ഖാൻ

കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്നി ഖാൻ. നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുള്ള തെസ്‌നി ഖാൻ സ്റ്റേജ് ഷോകളിൽ ഹാസ്യ സ്‌കിറ്റുകളിൽ തിളങ്ങിയ ഒരു തരാം കൂടെയാണ്. ചെറുപ്പ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് എന്ന് നടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും സംസാരിക്കുകയാണ് തെസ്‌നി ഖാൻ. കുറച്ച് നാളുകൾ മാത്രം നീണ്ട് നിന്ന വിവാഹമായിരുന്നു തെസ്‌നിയുടേത്. ഭർത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്‌നി പറഞ്ഞിരുന്നു. വിവാഹ ജീവിതത്തെ പറ്റി പറഞ്ഞ തെസ്നി നിക്കാഹ് പോലെ വരെ ആയിരുന്നുവെന്നുംകൂടിചേർത്തു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു എന്നാണ് തെസ്നി പറയുന്നത്. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റർ പിന്നെ വിട്ടെന്നും തെസ്‌നി ഖാൻ പറഞ്ഞു. അതേസമയം തൻ്റെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും തെസ്‌നി ഖാൻ സംസാരിച്ചു. മമ്മിയുടെയും അച്ഛന്റെയും വീട്ടുകാർ നല്ല കാശുകാരാണ്. പക്ഷെ അവരുടെ ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ കുടുംബം നമ്മുടെ ലോകം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൈസയുടെ കാര്യങ്ങൾ ഞാൻ നോക്കിയത് കൊണ്ടാണ് നന്നായി വന്നത്. മമ്മി വളരെ ലാവിഷ് ആണ്. കിട്ടുന്ന പൈസ കൊണ്ട് ഒരുപാട് പേർക്ക് സഹായം ചെയ്യും.

എപ്പോഴും വീട്ടിൽ അതിഥികളുണ്ടാകും. ബന്ധുക്കളെല്ലാം വരും. ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ മമ്മി അതെങ്ങനെ അഡ്‌ജസ്റ്റ് ചെയ്തെന്ന് ചിന്തിക്കും. ഇപ്പോൾ അമ്പത് കിട്ടിയാൽ ഇരുപത്തിയഞ്ച് കിട്ടിയെന്നേ മമ്മിയോട് പറയൂയെന്നും തെസ്‌നി ഖാൻ പറഞ്ഞു. അതേസമയം എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോൾ. ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണെന്നും തെസ്നി ഖാൻ കൂട്ടിച്ചേർത്തു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ