'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

“എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. ‘ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ അത് തെളിയിക്കപ്പെടും’ എന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍വതി കുറിച്ചത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു