ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ഭാര്യ ജ്വാല ​ഗുട്ടയുടെയും കുഞ്ഞിന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ പേരിട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ‌ മിറ എന്നാണ് താരദമ്പതികളുടെ മകൾക്ക് ആമിർ ഖാൻ പേരിട്ടത്. ചടങ്ങിന്റെ മനോഹര ചിത്രങ്ങൾ‌ വിഷ്ണുവും ജ്വാലയും തങ്ങളുടെ ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ ആമിറിന് അരികിൽ നിന്ന് വികാരധീനയാകുന്ന ജ്വാലയേയും കാണാം. അതേസമയം തങ്ങളുടെ കുഞ്ഞിന് എന്തുകൊണ്ടാണ് ആമിർ ഖാൻ പേരിട്ടതെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ‌.

ഒരു കുഞ്ഞിനായി രണ്ട് വർഷത്തോളം ശ്രമിച്ച തനിക്കും ജ്വാലയ്ക്കും വഴികാട്ടിയായത് ആമിർ സാറാണെന്ന് വിഷ്ണു വിശാൽ പറയുന്നു. “ജ്വാലയ്ക്ക് 41 വയസായത് കാരണം ​ഗർഭിണിയാവാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞങ്ങൾ നിരവധി തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്ന് ഞങ്ങൾ‌ നിരാശപ്പെട്ട് ഇരിക്കുന്ന സമയത്താണ് ആമിർ സാർ ഇക്കാര്യം അറിയുന്നത്. അന്ന് തന്നെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നിർത്തി ബോംബൈയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു”.

“ഒരു ഡോക്ടറെ ഞാൻ നിർദേശിക്കാമെന്നും വേറെ എവിടെയും നിങ്ങൾ പോവരുതെന്നും ആമിർ സാർ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം എന്നോട് ആദ്യമേ പറഞ്ഞില്ല എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പിന്നീടുളള പത്ത് മാസം അവിടെ ജ്വാലയെ നോക്കിയത് ആമിർ സാറും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരു കുടുംബം പോലെ കണ്ട് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു”.

“പിന്നീട് രണ്ട് ഐവിഎഫ് സൈക്കിളിന് ശേഷം ജ്വാല ​ഗർഭിണിയായി. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ നിങ്ങളായിരിക്കും ഞങ്ങളുടെ കുഞ്ഞിന് പേരിടുകയെന്ന്. ഇതാണ് യഥാർഥത്തിൽ നടന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ മിറയെ ലഭിക്കില്ലായിരുന്നു”, വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി