വിനയന്റെ മകൻ എന്ന മേൽവിലാസം മാറി, ഇനി ധൈര്യമായി ചാൻസ് ചോദിച്ച് പോകാം: വിഷ്ണു വിനയ്

നീണ്ട ഇടവേളയ്ക്ക് വിനയന്റെ സമവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിലെ കണ്ണൻ കുറുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥപാത്രമായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിനിമയിലേയ്ക്ക് എത്തിയതിനെക്കുറിച്ചും വിഷ്ണു പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നതിനെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

സംവിധായകൻ വിനയന്റെ മകൻ എന്നതായിരുന്നു തന്റെ ഇതുവരെയുള്ള മേൽവിലാസം. ഇപ്പോൾ താൻ ഒരു നടനായി മാറി തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥാപാത്രം ചെയ്തിട്ട് ഇത്രയും ശ്രദ്ധകിട്ടുന്നത്. അഭിനയം തുടരാമെന്ന് ആത്മവിശ്വാസം ഇപ്പോൾ വന്നു ഇനി ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാൻ പറ്റുമെന്നും, കൂടുതൽ ചാൻസ് തേടിപ്പോകാൻ തന്നെയാണ് ഇനി തന്റെ തീരുമാനമെന്നും വിഷ്ണു പറഞ്ഞു.

സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ചും വിഷണു പറയുന്നുണ്ട്. അച്ഛനെ സഹായിക്കലായിരുന്നു തന്റെ ജോലി. തിരക്കഥ ടൈപ്പ് ചെയ്യലായിരുന്നു തന്റെ ജോലി. പിന്നീട് താൻ പടത്തിൽ ഉടനീളം അച്ഛനെ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 2020 ഫെബ്രുവരിയിലാണ് നിർമാതാവിനെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചു കേൾപ്പിക്കുന്നതും സിനിമ ചെയ്യാമെന്ന് തീരുമാനമാവുന്നതും.

അതുകഴിഞ്ഞിട്ടാണ് അച്ഛൻ എന്നോട് ഈ കഥാപാത്രം താൻ ചെയ്യണമെന്ന് പറഞ്ഞത്. ഈ പടത്തിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും ചോദിക്കാൻ പേടിയായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് ​ഗ്രാഫുള്ള കഥാപാത്രമാണ് കണ്ണൻ കുറുപ്പ്. ഈ കഥാപാത്രത്തിന്റെ ഘടന മാറുന്നുണ്ട്. തനിക്ക് നല്ല താത്പര്യമുള്ള കഥാപാത്രമായിരുന്നു. ക്യാമറാമാൻ ഷാജിയേട്ടനോടൊക്കെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുക്കുന്നത്. നിർമാതാവിനോട് ചോദിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു. അങ്ങനെയാണ് താൻ ആ ചിത്രത്തിലേയ്ക്ക് എത്തിയത്.

Latest Stories

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സ്റ്റാർ ഓൾറൗണ്ടറിന് കിട്ടിയത് വമ്പൻ പണി, ടൂർണമെന്റ് നഷ്ടമാകും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു, ആർക്കും അവനെ തടയാനാകില്ല: വിരേന്ദർ സെവാഗ്

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കില്ല, എന്നാൽ ഇന്നലെ സൂര്യൻ നേരിട്ടിറങ്ങി അവരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു; വൈഭവ് സൂര്യവൻഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ

ഈ കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു, അവരാണ് ഈ ലോകകപ്പിലെ ഹീറോസ്: വൈഭവ് സൂര്യവൻഷി

സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടാൻ പോകുന്നത് ആ ടീമാണ്: രവിചന്ദ്രൻ അശ്വിൻ

'ഞങ്ങളല്ല അവരാണ് ഞങ്ങളുമായി കളിക്കുന്നില്ലെന്ന് പറഞ്ഞത്: സൂര്യകുമാർ യാദവ്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, വൈഭവിന്റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ