നായിക മരിക്കുമെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചിരിച്ചു, കോമഡികള്‍ പറഞ്ഞിട്ട് പ്രതികരിച്ച് പോലുമില്ല..: വിഷ്ണു ഉണ്ണികൃഷ്ണന്‍

നായികാ കഥാപാത്രം മരിച്ചു പോവുമെന്ന് പറഞ്ഞപ്പോള്‍ ചിരിയോടെ സ്‌ക്രിപ്റ്റ് കേട്ട ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായി വിഷണു ഉണ്ണികൃഷ്ണന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ തിരക്കഥയുമായി ദുല്‍ഖറിനെ സമീപിച്ചതിനെ കുറിച്ചാണ് വിഷ്ണും ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

നായിക മരിക്കുമെന്ന ട്വിസ്റ്റ് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ അപ്രതീക്ഷിതമായി ചിരിക്കുകയാണണ് ചെയ്തത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ”പറഞ്ഞ് തുടങ്ങിയപ്പോള്‍ പുള്ളി ഇങ്ങനെ കേട്ടിരിക്കുന്നത് മാത്രമെ ഉണ്ടായുള്ളു. അത് കാണുമ്പോള്‍ ടെന്‍ഷനായിരുന്നു. സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഹീറോയിന്റെ കഥാപാത്രം മരിച്ചുപോയി എന്നതായിരുന്നു.”

”നായകന്‍ ഇത്രയേറെ അന്വേഷിച്ച് നടന്നിട്ടും അവസാനം കാണുമ്പോള്‍ മരിച്ചുവെന്നതാണല്ലോ കഥ അത് ദുല്‍ഖര്‍ എങ്ങനെ എടുക്കുമെന്നത് അറിയില്ലല്ലോ. മാത്രമല്ല നറേഷന്‍ സമയത്ത് തമാശ സീനുകള്‍ കേട്ട് പുള്ളി അത്രത്തോളം ചിരിച്ചതുമില്ല. പക്ഷെ നായിക മരിക്കുമെന്നത് പറഞ്ഞപ്പോള്‍ പുള്ളി ഒരു ചിരി ചിരിച്ചു.”

”നമ്മള്‍ അത്ര സീരിയസായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു പുള്ളിയുടെ ചിരി. അത് കേട്ടപ്പോള്‍ പണി പാളിയോയെന്ന് തോന്നലാണ് ആദ്യം വന്നത്. കൂടാതെ നായിക മരിക്കുമെന്ന ട്വിസ്റ്റ് എക്‌സ്‌പെക്ട് ചെയ്തില്ലെന്നും പുള്ളി പറഞ്ഞു. അത് കേട്ടപ്പോള്‍ നമുക്ക് സന്തോഷമായി. പുള്ളിക്കാരന് ഇഷ്ടമാവുകയാണ് ചെയ്തത്.”

”അതുപോലെ സിനിമ ഷൂട്ട് ചെയ്യും മുമ്പ് ദുല്‍ഖര്‍ പറഞ്ഞത് അടക്കമുള്ള ചില കറക്ഷന്‍സ് ചെയ്തിട്ടാണ് ഷൂട്ട് തുടങ്ങിയത്. അത് പിന്നീട് ദുല്‍ഖര്‍ പറയുകയും ചെയ്തു. ഞാന്‍ സജഷന്‍സ് പറയുമ്പോള്‍ പൊതുവെ ആരും അത് സ്വീകരിച്ച് ചെയ്യാറില്ല. നിങ്ങള്‍ അത് മനസിലാക്കി ചെയ്തതില്‍ സന്തോഷമെന്നാണ് പുള്ളി പറഞ്ഞത്” എന്നാണ് വിഷ്ണു മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ