'ഗുരുവായൂരമ്പല നടയില്‍' വര്‍ക്ക് ആകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു, ഉച്ചക്ക് ചോറ് കഴിക്കുമ്പോള്‍ കണ്ടാല്‍ ഇഷ്ടപ്പെടും: വിപിന്‍ ദാസ്

തിയേറ്ററില്‍ 90 കോടി നേടിയ ചിത്രമാണ് ‘ഗുരുവായരൂരമ്പല നടയില്‍’. എന്നാല്‍ തിയേറ്ററില്‍ ഹിറ്റ് ആയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോമഡികളൊന്നും വര്‍ക്ക് ആയില്ല, ക്രിഞ്ച് ഐറ്റം എന്നിങ്ങനെയാണ് സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ്.

ചിത്രത്തിന്റെ പ്രൈവറ്റ് സ്‌ക്രീനിങ് കഴിഞ്ഞപ്പോഴെ ഇത് ഒ.ടി.ടിയില്‍ വര്‍ക്ക് ആകില്ലെന്ന് മനസിലായിരുന്നു, അതുകൊണ്ടാണ് ചിത്രത്തിന്റെ പ്രമോഷനിടെ ഇത് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ് എന്ന് എടുത്തു പറഞ്ഞത് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ ദാസ് പറയുന്നത്.

”ഒ.ടി.ടിയില്‍ എത്തുമ്പോള്‍ സിനിമക്ക് അത്ര നല്ല സ്വീകരണം കിട്ടാന്‍ ചാന്‍സില്ലെന്ന് പ്രൈവറ്റ് സ്‌ക്രീനിങ് കഴിഞ്ഞപ്പോള്‍ തന്നെ ഏറെക്കുറെ മനസിലായിരുന്നു. തിയേറ്റര്‍ റിലീസിന് മുന്നേ ഇതൊരു പോപ്‌കോണ്‍ എന്റര്‍ടൈനറാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. തിയേറ്ററില്‍ ഇതിലെ ഒരുവിധം കോമഡികളെല്ലാം വര്‍ക്കാകുമെന്ന് ഉറപ്പായിരുന്നു.”

”ഇനി ഒ.ടി.ടിയില്‍ ഇറങ്ങുമ്പോള്‍ കാണാന്‍ കാത്തിരിക്കുന്നവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സിനിമ കാണാന്‍ ശ്രമിക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. അല്ലാതെ രാത്രി ഒറ്റക്കിരുന്ന് ത്രില്ലര്‍ സിനിമ കാണുന്ന മൂഡ് പോലെ സെറ്റാക്കി ഇരുന്നാല്‍ പടം കണ്ട് നിരാശപ്പെടേണ്ടി വരും” എന്നാണ് വിപിന്‍ ദാസ് പറയുന്നത്.

അതേസമയം, പൃഥ്വിരാജും ബേസില്‍ ജോസഫും നായകന്മാരായി എത്തിയ ചിത്രം ഗുരുവായൂരില്‍ വച്ച് നടക്കാനിരിക്കുന്ന ഒരു കല്യാണത്തെ കുറിച്ചാണ് പറയുന്നത്. പൃഥ്വിരാജ് കോമഡി സീന്‍ ചെയ്യാന്‍ കഷ്ടപ്പെടുന്നു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. അനശ്വര രാജയന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി