പന്നി പണ്ടേ ക്രിസ്ത്യന്‍, പശു ഹിന്ദുവായിട്ട് അധികകാലം ആയില്ല.. പക്ഷെ ക്യാന്‍സറിനുും ഹാര്‍ട്ട് അറ്റാക്കിനും വര്‍ഗീയത ഇല്ല: വിനു മോഹന്‍

സമൂഹത്തിലെ വര്‍ഗീയമായ ചേരിതിരിവിനെതിരെ പരിഹസിച്ച് നടന്‍ വിനു മോഹന്‍. മതം തലയ്ക്ക് പിടിച്ച മനുഷ്യര്‍ കലയെയും സാഹിത്യത്തെയും ഭക്ഷണത്തെയും വീതം വച്ചു. ഒരു മതത്തിലും ചേരാതെ നിന്ന് സകലരോടും ഇഷ്ടം കാണിക്കുന്ന ക്യാന്‍സറും ഹാര്‍ട്ട് അറ്റാക്കും ട്യൂമറും വര്‍ഗീയത ഇല്ല എന്ന് വിശ്വസിക്കപ്പെടുന്ന, ആശുപത്രികളില്‍ കൊണ്ടുപോയി കിടത്തുന്നുവെന്നും അവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ലെന്നും വിനു മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലൂടെ പരിഹസിച്ചു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിനു മോഹന്റെ പോസ്റ്റ്.

വിനു മോഹന്റെ കുറിപ്പ്:

പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്ലിം ആയിട്ടും… മുസ്ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാന്‍ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല. മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്… കുതിരയുടെ മതം ഏതാണാവോ…? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?

ആന പള്ളികളിലെ നേര്‍ച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യന്‍ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നല്‍കുന്ന സംഗീതോപകരണങ്ങളിലും ഈ വേര്‍തിരിവ് ഉണ്ട് കേട്ടോ… ഭക്ഷണത്തിനുമുണ്ട് മതം. ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.

മതം തലയ്ക്കുപിടിച്ച മനുഷ്യന്‍ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു. എന്നാല്‍ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും ക്യാന്‍സറും, ഹാര്‍ട്ടറ്റാകും, ട്യൂമറും, വര്‍ഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളില്‍ കൊണ്ടുപോയി കിടത്തുന്നു. ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല…. ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങള്‍ക്കാണ് എന്നുള്ള ഒരു അവകാശവാദവും ആര്‍ക്കുമില്ല…….

Latest Stories

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം, പുതിയ ബിൽ അനുസരിച്ച് 125 ദിവസത്തെ തൊഴിൽ ഉറപ്പെന്ന് ശിവരാജ് സിങ് ചൗഹാൻ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ബിജെപി രാഷ്ട്രീയം; മഹാത്മ ഗാന്ധിയെ നീക്കി സംസ്ഥാനങ്ങളെ ഞെരുക്കി പദ്ധതി അട്ടിമറിക്കാനുള്ള പുത്തന്‍ ബില്ലില്‍ പ്രതിഷേധം കനക്കുന്നു

'മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായി എന്നത് തെറ്റായ പ്രചാരണം'; മന്ത്രി വി ശിവൻകുട്ടി

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകും

'രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു'; തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ നടപടി പിൻവലിക്കണമെന്ന് വി ഡി സതീശൻ

'നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ല, വയനാട് തുരങ്ക പാത നിർമാണം തുടരാമെന്ന് ഹൈക്കോടതി'; തുരങ്ക പാത നിർമാണം തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി

'പ്രതിപക്ഷം മാധ്യമങ്ങളുമായി ചേർന്ന് നുണ പ്രചരണം നടത്തുന്നു, വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല'; മന്ത്രി സജി ചെറിയാൻ