ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല.. രാഹുല്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റിയ കൂട്ടുകാരന്‍: വിനു മോഹന്‍

താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായത് തനിക്ക് ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല ക്ഷണിച്ചത് കൊണ്ടാണെന്ന് നടന്‍ വിനു മോഹന്‍. കഴിഞ്ഞ ദിവസം വിനു മോഹന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എംഎല്‍എ ക്ഷണിച്ചതു കൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടം കൂടാന്‍ കാരണം. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുല്‍ വിനുവിനോട് അഭ്യര്‍ഥിച്ചു.

കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറയുന്നത്.

Latest Stories

'ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല, കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ IFFKയിൽ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം'; റസൂല്‍ പൂക്കുട്ടി

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി