നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കണം..; അധിക്ഷേപിക്കുന്ന ചോദ്യത്തോട് പ്രതികരിച്ച് വിക്രം

തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ്, അജിത്ത് എന്നിവര്‍ക്കുള്ള അത്രയും ആരാധകര്‍ നിങ്ങള്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയ വിക്രം. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘തങ്കലാന്‍’ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിക്രത്തിന് നേരെ ഈ ചോദ്യം എത്തിയത്.

തന്റെ ആരാധകരെ കാണണമെങ്കില്‍ തിയേറ്ററിലേക്ക് വരൂ എന്നാണ് വിക്രം പറയുന്നത്. എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെ് എന്നാണ് വിക്രം പറയുന്നത്. ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവ് കോലൊന്നുമില്ല. ആരാധകര്‍ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്. നിങ്ങളെന്തായാലും തിയേറ്ററിലേക്ക് വരുമല്ലോ.

നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാന്‍ മറക്കരുത്. ഇത് കഴിഞ്ഞ് സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങള്‍ ആ താരങ്ങളോട് ചോദിക്കും. ഒരു പക്ഷേ, ആ ദിവസം നാളെ തന്നെയാകും എന്നാണ് വിക്രം മറുപടിയുമായി പറഞ്ഞത്. നിങ്ങള്‍ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു ചോദ്യകര്‍ത്താവിന്റെ മറുപടി.

”ഞാന്‍ വലിയ നിലയില്‍ എത്തിക്കഴിഞ്ഞു” എന്നാണ് വിക്രം പറയുന്നത്. ”ധൂള്‍, സാമി പോലുള്ള സിനിമകള്‍ ചെയ്താണ് ഞാന്‍ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തും ചെയ്യാം എന്ന ആലോചനയാണ് എനിക്ക് ഇപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം.”

”എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാന്‍ സംഭവിച്ചതും വീര ധീര സൂരന്‍ സംഭവിക്കുന്നതും. സിനിമയെ വേറെ ഉയരങ്ങളിലേക്ക് കൊണ്ടു പോകണം. അതാണ് ലക്ഷ്യം” എന്നാണ് വിക്രം പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി