'വിജയമാണെങ്കിൽ കൂടുതൽ മെച്ചപ്പെടാനും, പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനുമാണ് ഞാൻ ശ്രമിക്കുന്നത്'; വിജയ് സേതുപതി

തമിഴ് നടന്മാരിൽ ഇന്ന് ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ വിളിക്കുന്ന വിജയ് സേതുപതി ഏത് കഥാപാത്രങ്ങളും അതിന്റെ പൂർണതയോടെ അവതരിപ്പിക്കുന്ന നടനാണ്. ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ സ്ഥാനം കണ്ടെത്തിയത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റായിലിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ചെറുപ്പത്തിൽ അധികം സിനിമകൾ കാണുകയോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ആളോ ആയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരുടേയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാ​ഗമായിരുന്നില്ല. ആളുകളുടെ വിഷമങ്ങൾ ഒക്കെ കണ്ടാൽ കരഞ്ഞു പോകുന്ന വളരെ ഇമോഷണലായ കുട്ടി ആയിരുന്നു താൻ എന്ന് വിജയ് സേതുപതി പറഞ്ഞു.

എന്നാൽ താനൊരിക്കൽ  നടനാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. വിജയിച്ചാൽ സന്തോഷം തോന്നറുണ്ട്‌. പരാജയത്തിൽ നിരാശയും. എന്നാൽ ഒരു സന്തോഷവും നിരാശയും ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിജയത്തിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്തി വലിയ വിജയങ്ങൾ നേടാനുള്ള ശ്രമങ്ങളാണ് നടത്തുക. പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും വിജയ് സേതുപതി പറഞ്ഞു.

തന്റെ ഭാര്യയും മക്കളും നല്ല സിനിമാസ്വാദകരാണെന്നും വിജയ് കൂട്ടിച്ചേർത്തു. അവർ ഒട്ടുമിക്ക സിനിമകളും കാണാറുണ്ട്. തന്റെ അഭിനയത്തേക്കുറിച്ച് അവർക്ക് പൊതുവേ നല്ല അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. അധികം വിമർശനങ്ങൾ ഒന്നും നടത്താറില്ല. തന്റെ സിനിമകളും വേഷങ്ങളും ഒക്കെ അവർക്ക് ഇഷ്ടമാണെന്നും വിജയ് സേതുപതി പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി