ഭാര്യ ആകാനുള്ള യോഗ്യതകള്‍ രശ്മികയ്ക്കുണ്ടോ? ഭാര്യയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ..; മറുപടിയുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ബന്ധം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഒരേ സ്ഥലത്ത് നിന്നുള്ള വ്യത്യസ്ത ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിസല്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, താന്‍ ഭാര്യയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ രശ്മികയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ശ്മികയുമായുള്ള ഡേറ്റിങ് ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് ‘അടുത്തുള്ളവരോട് ചോദിക്കൂ’ എന്നാണ് വിജയ് പറയുന്നത്. പിന്നാലെ രശ്മികയുടെ നല്ലതും ചീത്തയുമായ ഗുണങ്ങളെ കുറിച്ചും വിജയ് സംസാരിച്ചു.

”അവള്‍ കഠിനാധ്വാനിയാണ്. തന്റെ ഇച്ഛഥാശക്തിയും ദൃഢനിശ്ചയവും കൊണ്ട് അവള്‍ക്ക് എന്തിനെയും തോല്‍പ്പിക്കാന്‍ സാധിക്കും. വളരെ ദയയുള്ളവളാണ്. സ്വന്തം സന്തോഷത്തേക്കാള്‍ അവള്‍ മറ്റുള്ളവരുടെ സന്തോഷത്തിനും സുഖത്തിനും മുന്‍ഗണന നല്‍കും. എന്നാല്‍ അവള്‍ ഇക്കാര്യങ്ങളില്‍ ബാലന്‍സ് കണ്ടത്തേണ്ടതുണ്ട്” എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.

ഭാര്യയില്‍ അന്വേഷിക്കുന്ന ഗുണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ”നിലവില്‍ ജീവിതപങ്കാളിയെ അന്വേഷിക്കുന്നില്ല” എന്നാണ് നടന്റെ മറുപടി. ജീവിതപങ്കാളിയില്‍ അന്വേഷിക്കുന്ന ഗുണങ്ങള്‍ രശ്മികയ്ക്ക് ഉണ്ടോയെന്ന ചോദ്യത്തിന്, ”നല്ല മനസുള്ള ഏതൊരു സ്ത്രീയും അനുയോജ്യയാണ്” എന്നാണ് വിജയ് പറയുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം താന്‍ പ്രണയത്തിലാണെന്ന് വിജയ് സമ്മതിച്ചിരുന്നു. എന്നാല്‍ അത് രശ്മികയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. 2018ല്‍ ‘ഗീതാഗോവിന്ദം’, 2019ല്‍ ‘ഡിയര്‍ കോമ്രേഡ്’ എന്നീ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവതാരങ്ങളും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉയരാന്‍ ആരംഭിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി