അഭിനയ രംഗത്തു നിന്ന് മാറി നില്‍ക്കാന്‍ കാരണമെന്ത്?; വസുന്ധര പറയുന്നു

നടി, ഗായിക എന്നീ നിലകളില്‍ പേരെടുത്ത താരമാണ് വസുന്ധര ദാസ്. ഗായികയായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച വസുന്ധര കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മോഹന്‍ലാല്‍ നായകനായ രാവണപ്രഭുവിലും മമ്മൂട്ടിയുടെ വജ്രത്തിലും മലയാളികള്‍ വസുന്ധരയെ കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വസുന്ധര അഭിനയത്തില്‍ നിന്ന് മാറി നിന്നു. അതിന് കാരണമെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വസുന്ധര.

“സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഞാന്‍ അഭിനയത്തില്‍ നിന്ന് മാറി നിന്നത്. അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. നല്ല പാട്ടുകളുള്ള ഒരു സിനിമയായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ സംഗീതരംഗത്തും പ്രശസ്തി നേടുവാന്‍ കഴിഞ്ഞു.”

“അങ്ങനെയിരിക്കെയാണ് എനിക്ക് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാവേഷം. എനിക്ക് നിരസിക്കാന്‍ തോന്നിയില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ത്തന്നെ സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല.” വസുന്ധര പറഞ്ഞു.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു