പൃഥ്വിരാജ് ചിത്രത്തിലെ ആ ഗാനം കൊറിയോഗ്രാഫ് ചെയ്യാതെ അഭിനയിച്ചതാണ്: നിത്യ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ നിത്യ അഭിനയിച്ച ഒരു മലയാള ചിത്രത്തിലെ ഗാനം കൊറിയോഗ്രാഫ് ചെയ്യാതെ അഭിനയിച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോൻ.

പൃഥ്വിരാജ്, ജെനീലിയ ഡിസൂസ, പ്രഭു, നിത്യ മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉറുമി’. ചിത്രത്തിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങണ’ എന്നുതുടങ്ങുന്ന ഗാനം കൊറിയോഗ്രാഫ് ചെയ്യാതെ അഭിനയിച്ചതാണ് എന്നാണ് നിത്യ പറയുന്നത്.

“ആ പാട്ടിനെ കുറിച്ച് പറയുമ്പോൾ എൻ്റെ മനസിലേക്ക് പെട്ടെന്ന് കടന്ന് വരുന്ന കാര്യം, ആ പാട്ട് കൊറിയോഗ്രാഫ് ചെയ്യാതെ അഭിനയിച്ചതാണ് എന്നുള്ളതാണ്. അത് ഓൺ ദി സ്പോട്ടിൽ ചെയ്‌തതാണ്. സന്തോഷ് ശിവൻ അങ്ങനെ അധികം ഡയറക്‌ട് ചെയ്യുന്ന ആളല്ല. ഷൂട്ടിൻ്റെ സമയത്ത് എന്തെങ്കിലും ചെയ്തോളൂ എന്നാണ് പറയാറുള്ളത്.

ഒരു തവണ പാട്ടിൻ്റെ ഷൂട്ടിന് ഇടയിൽ ഞാൻ അഭിനയിക്കാൻ അവിടെ പോയി ഇരുന്നതും ‘ഇരിക്കുകയാണെങ്കിൽ ഇരുന്നോളൂ, ഇരുന്നിട്ട് വരികൾ പാടിയാൽ മതി’ എന്ന് പറഞ്ഞു. അത്തരത്തിൽ ആ പാട്ട് മുഴുവൻ ആദ്യമേ തന്നെ പ്ലാൻ ചെയ്ത് അഭിനയിച്ചതല്ല.
എനിക്ക് പാട്ടിന്റെ ലൈൻസ് തന്നിട്ട് ‘പ്രഭു സാറുമായി ഇരിക്കുന്നതായാണ് ഷോട്ട് ആരംഭിക്കുന്നത്. പിന്നെ സാർ അങ്ങനെ പോകുമ്പോൾ താൻ ആ വരികൾ പാടിയാൽ മതി’ എന്ന് സന്തോഷ് ശിവൻ പറഞ്ഞു. ബാക്കിയൊക്കെ ഞാൻ ഉണ്ടാക്കിയെടുത്തതാണ്.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞത്.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍