ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ഉപ്പും മുളകിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഷ സാരം​ഗ്. ഉപ്പും മുളകിന് പുറമെ സിനിമകളിലൂടെയും നടി പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. ചില വിവാദങ്ങളെ തുടർന്ന് ഉപ്പും മുളകിൽ നിന്നും കുറച്ചുനാളുകളായി വിട്ടുനിൽക്കുകയാണ് നടി. ഇതേ കുറിച്ച് പലതരത്തിലുളള ​ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഉപ്പും മുളകിൽ നിന്നും മാറിയതിന് ശേഷം ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികൾ തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്. സീരിയലിൽ നിന്ന് മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് നടി പറയുന്നു. ഈ സമയങ്ങളിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്നും അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയെന്നും ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഷാ സാരംഗ് പറഞ്ഞു.

“ഉപ്പും മുളകിൽ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്”, നടി പറഞ്ഞു.

അതേസമയം ഉപ്പും മുളകിലെ ചില താരങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നും നിഷാ സാരംഗ് അഭിമുഖത്തിൽ പറഞ്ഞു. ”കുട്ടികളും ലൊക്കേഷനിൽ വരുമായിരുന്നു. അവരുടെയൊക്കെ കുടുംബം ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രൊഫഷനും വ്യക്തിജീവിതവും വേറെ വേറെ മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്, അഭിമുഖത്തിൽ നടി കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി