ഞാന്‍ അപമാനിക്കപ്പെട്ടു, സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊല്ലപ്പെട്ടു, അതും മക്കളുടെ കണ്‍മുന്നില്‍ വച്ച്; നടി മധുര

നടി മധുര നായ്ക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊല്ലപ്പെട്ടു. തന്റെ കണ്‍മുമ്പില്‍ വച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മധുര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഹിന്ദി ടിവി താരമായ മധുര ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ്.

താന്‍ ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 3000ത്തോളം ജൂതര്‍ മാത്രമേ ഉള്ളൂ. ഒക്ടോബര്‍ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങള്‍ക്ക് നഷ്ടമായി.

കസിന്‍ ഒഡായയും ഭര്‍ത്താവും അവരുടെ മക്കളുടെ കണ്‍മുന്നില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര എഴുതി. ”ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേല്‍ വേദനയിലാണ്.”

”അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസിന്റെ രോഷത്തില്‍ എരിയുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ദുര്‍ബലരുമായവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാന്‍ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു.”

”എന്നാല്‍ പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരില്‍ ഞാന്‍ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു” എന്നാണ് മധുര വീഡിയോയില്‍ പറയുന്നത്.

അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്. 1700 ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 4000ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു