സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വന്ന ഈ അച്ഛനെ ഓര്‍മ്മയുണ്ടോ?..; ചര്‍ച്ചയായി ടിനി ടോമിന്റെ കുറിപ്പ്

ചികിത്സയ്ക്ക് എത്തിയ പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛന്‍ കെ.ജി മോഹന്‍ദാസിനെ സന്ദര്‍ശിച്ച് നടന്‍ ടിനി ടോം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടത് എന്നാണ് ടിനി ടോം പറയുന്നത്.

ഈ അച്ഛനെ ഓര്‍മ്മയുണ്ടോ എന്നു ചോദിച്ചു കൊണ്ടുള്ള കുറിപ്പാണ് ടിനി പങ്കുവച്ചിരിക്കുന്നത്. ”ഈ അച്ഛനെ ഓര്‍മ്മയുണ്ടോ? ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടര്‍ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനില്‍ വച്ചാണ്.”

”ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍.”

”ഞാന്‍ വിലാസം മേടിച്ചു, ഇപ്പോ വീട്ടില്‍ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറകോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില്‍ വരുക. ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്” എന്നാണ് ടിനി ടോം കുറിച്ചിരിക്കുന്നത്.

2023 മേയ് 10ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ലഹരിക്കടിമയായ രോഗിയുടെ ആക്രമണത്തില്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി