മകന്റെ വായില്‍ ലഹരി കുത്തികയറ്റുമോ എന്ന് ചോദിച്ചാല്‍, ചെയ്യും എന്നാണ് മറുപടി; എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്; ധ്യാനിന് മറുപടിയുമായി ടിനി

അടുത്തകാലത്ത് സിനിമാ രംഗത്തെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ഭാര്യ വിടാന്‍ സമ്മതിച്ചില്ലെന്നുമാണ് ടിനി പറഞ്ഞത്

ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം പല്ലുകള്‍ ദ്രവിച്ചു പോയ ഒരു യുവ നടനെ തനിക്ക് അറിയാമെന്നും ടിനി പറഞ്ഞിരുന്നു. ഒരു പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മകന്റെ വായില്‍ ആരും കുത്തികയറ്റില്ല, അവന് ബോധമുണ്ടെങ്കില്‍ അതൊന്നും ഉപയോഗിക്കില്ല എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ഇപ്പോഴിതാ ധ്യാനിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടിനി. കൗമുദി മൂവീസിലെ ‘ഒരു ടിനി കഥ’ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെ ആണ് റോള്‍ മോഡല്‍ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ, ടിനി പറഞ്ഞു.
ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്ന് ആണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ടിനി പറയുന്നു.

ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം.

സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. നടന്‍ ചോദിക്കുന്നു.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!