'ഒരു മര്യാദ ഇല്ലാത്ത നടനാണ് മുകേഷ്, ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കാണിക്കില്ലായിരുന്നു'; സംവിധായകൻ

മലയാള സിനിമയുടെ ചരിത്രത്തിൻ മാറ്റത്തിന് തുടക്കം കുറിച്ച സംവിധായകനാണ് തുളസിദാസ്‌. മോഹൻലാൽ മമ്മൂട്ടി തരംഗത്തിൽ മുങ്ങി പോകേണ്ടി ഇരുന്ന മലയാള സിനിമയെ മറ്റു നടന്മാരിലേക്കും കൂടെ എത്തിച്ച സംവിധായകൻ നടൻ മുകേഷിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

മുകേഷ് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്താണ് താൻ കൗതുക വാർത്ത എന്ന സിനിമ മുകേഷിനെ വെച്ച് ചെയ്തത്. സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി. കൗതുക വാർത്തകൾക്ക് ശേഷമാണ് താൻ മിമിക്സ് പരേഡ് എന്ന ചിത്രം ചെയ്യുന്നത്. കൗതുക വാർത്ത ചെയ്യുന്ന  സമയത്ത് തന്നെ താൻ തൻ്റെ അടുത്ത ചിത്രത്തിന്റെ അഡ്വവാൻസ് മുകേഷിന് നൽകിയിരുന്നു.

എന്നാൽ കൗതുക വാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തിനെപ്പറ്റി സംസാരിക്കാൻ താൻ മുകേഷിന്റെ വീട്ടിൽ ചെന്നു. അന്ന് വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തന്നെ തന്റെ പ്രതിഫലം ചോദിച്ച മുകേഷ്, തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്ന് വന്ന ഓഫറുകളും അവരോടൊപ്പം സിനിമ ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു. അത് ശരിക്കും ബുദ്ധിമുട്ടായ താൻ അന്ന് മുകേഷിനെ ചീത്ത പറഞ്ഞിട്ടാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്.

പിന്നീട് സി​ദ്ധിഖ്, ജ​ഗദീഷ് എന്നിവരെ വെച്ച് ആ സിനിമ പ്ലാൻ ചെയ്തു. നിർമ്മാതാവിനും അഭിനേതാക്കൾക്കും സിനിമ വിജയമാകുമോ എന്ന സംശയം നന്നായിട്ടുണ്ടായിരുന്നു. അവസാനം സിനിമ പരാജയപ്പെട്ടാൽ അടുത്ത പടം താൻ ഫ്രീയായി ചെയ്തുകൊടുക്കണം എന്ന കരാറിലാണ് അന്ന് ആ സിനിമ ചെയ്തത്.   സിനിമ ഹിറ്റാകുകയും നൂറ് ദിവസം ഓടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍